ഒറ്റക്കെട്ടായി നിൽക്കാത്തതിനാൽ കൃസ്ത്യൻ സമൂഹത്തിൻ്റെ ന്യൂനപക്ഷ അവകാശങ്ങൾ പോലും ലഭിക്കുന്നില്ല എന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ.

ഒറ്റക്കെട്ടായി നിൽക്കാത്തതിനാൽ കൃസ്ത്യൻ സമൂഹത്തിൻ്റെ ന്യൂനപക്ഷ അവകാശങ്ങൾ പോലും ലഭിക്കുന്നില്ല എന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ.
Aug 16, 2024 01:10 PM | By PointViews Editr


പേരാവൂർ (കണ്ണൂർ): ജനാധിപത്യത്തിലും കത്തോലിക്കാ സഭയിലും സ്ത്രീകൾക്ക് ഒരേ പദവിയാണുള്ളതെന്നും അതു കൊണ്ട് സഭയിലെ വനിതകൾ രാജ്യത്തിൻ്റെ ജനാധിപത്യ പ്രവർത്തനത്തിലും സജീവമാകണമെന്നും മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. കണ്ണൂർ ജില്ലയിലെ പേരാവൂർ സെൻ്റ് ജോസഫ്സ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ നടത്തിയ ഔദ്യോഗി സന്ദർശനത്തോട് അനുബന്ധിച്ച് പാരിഷ് കൗൺസിലുമായി നടത്തിയ സംവാദത്തിൽ ആണ് മേജർ ആർച്ച് ബിഷപ്പ് ഇക്കാര്യം പറഞ്ഞത്.

നമ്മുടെ രാജ്യത്തെ ജനാധിപത്യ പ്രക്രിയയിൽ 50 ശതമാനം സംവരണം ഉള്ളത് കൃസ്ത്യൻ വനിതകൾ നിർബന്ധമായും ഉപയോഗിക്കണം. പൊതുപ്രവർത്തനത്തിലും രാഷ്ട്രീയത്തിലും കൃസ്ത്യൻ വനിതകൾ സജീവമാകുകയും ജനാധിപത്യത്തെ സംരക്ഷിക്കാനും വളർത്താനും പരിശ്രമിക്കുകയും ചെയ്യണം. ജനാധിപത്യ പ്രകിയയിൽ നിന്ന് ഒഴിഞ്ഞു മാറുന്ന പ്രവണത അവസാനിപ്പിക്കണം.

ഒന്നിച്ച് നിന്നാൽ കരുത്തുള്ളവരാണ് കൃസ്ത്യൻ വിഭാഗം, പക്ഷെ ഒന്നിച്ചു നിൽക്കാൻ പലരും തയാറാകുന്നില്ല എന്നതിനാൽ വെറും വോട്ടു ബാങ്കുകൾ മാത്രമായി കൃസ്ത്യൻ സമുദായം ചുരുങ്ങി പോകുകയും ന്യൂനപക്ഷ പരിഗണനപോലും ലഭിക്കാത്ത അവസ്ഥയിലേക്ക് പോലും ചെന്നെത്തുകയും ചെയ്തിരിക്കുന്നു. ഒടുവിൽ ന്യുനപക്ഷത്തിൻ്റെ പേരിൽ ഒരു സമുദായത്തെ മാത്രം സംരക്ഷിക്കാൻ എല്ലാ രാഷ്ട്രീയ കക്ഷികളും ശ്രമിക്കുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. സുറിയാനി കൃസ്ത്യാനിക്കും നായർ സമുദായത്തിനും ഉന്നത സമുദായമെന്ന പേര് മാത്രം കിട്ടി. പക്ഷെ ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നില്ല. കൃസ്ത്യൻ സമുദായത്തിൻ്റെ സ്ഥാപനങ്ങളിൽ നിസ്കരിക്കുന്നതിന് സൗകര്യം തേടുന്ന സംഭവങ്ങളെ ഒരു ഒറ്റപ്പെട്ട വിഷയമായി കാണാനാകില്ല.

നാനത്വത്തിൽ ഏകത്തമാണ് നമ്മുടെ രാഷ്ട്രമായ ഇന്ത്യയുടേയും കത്തോലിക്കാ സഭയുടെ പാരമ്പര്യം. അതു കൊണ്ട് വിവിധ പാരമ്പര്യങ്ങൾ സഭയും നില നിർത്തണം എന്നാണ് മാർപ്പാപ്പയുടെ തീരുമാനം. അതു കൊണ്ടാണ് സുറിയാനി സഭയ്ക്ക് പരമ്പരാഗത ആരാധനാരീതി നടപ്പിലാക്കണമെന്ന് മാർപ്പാപ്പ നിർദ്ദേശിച്ചിട്ടുള്ളത്. ഓരോ വ്യക്തി സഭയ്ക്കും തനതായ പാരമ്പര്യവും ആരാധനാരീതികളുമുണ്ട്. അത് പിൻതുടരുകയെന്നത് അവരവരുടെ പാരമ്പര്യത്തോടും പൂർവിക രോടും ചെയ്യേണ്ട നീതിയും ഭാവിതലമുറയോടുള്ള ഉത്തരവാദിത്വവുമാണെന്നും മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു. തലശ്ശേരി അതിരൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനിയും സംവാദത്തിൽ പങ്കെടുത്തു.

ഓഗസ്റ്റ് 15 വ്യാഴാഴ്ച പേരാവൂർ സെൻ്റ് ജോസഫ്സ് ഇടവകയിൽ ഔദ്യോഗിക സന്ദർശനം നടത്തിയ മേജർ ആർച്ച് ബിഷപ് രാവിലെ പള്ളിയിൽ ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്യദിന സന്ദേശം നൽകുകയും ചെയ്തു.

Major Archbishop Mar Raphael Thattil said that even the minority rights of the Christian community are not getting due to not standing together.

Related Stories
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

Nov 17, 2024 03:21 PM

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക്...

Read More >>
തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

Nov 17, 2024 12:29 PM

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം...

Read More >>
വാതിൽപ്പടിയിൽ തന്നെ കിട്ടും.....

Nov 17, 2024 09:19 AM

വാതിൽപ്പടിയിൽ തന്നെ കിട്ടും.....

വാതിൽപ്പടിയിൽ തന്നെ കിട്ടും.,....റേഷൻ...

Read More >>
അത് പറഞ്ഞത് സ്വരാജ്, ട്രോളുകൾ ഏറ്റുവാങ്ങിയത് സന്ദീപ്,  സത്യം പറഞ്ഞ് അയ്യപ്പദാസ്.

Nov 17, 2024 08:24 AM

അത് പറഞ്ഞത് സ്വരാജ്, ട്രോളുകൾ ഏറ്റുവാങ്ങിയത് സന്ദീപ്, സത്യം പറഞ്ഞ് അയ്യപ്പദാസ്.

അത് പറഞ്ഞത് സ്വരാജ്, ട്രോളുകൾ ഏറ്റുവാങ്ങിയത് സന്ദീപ്, സത്യം പറഞ്ഞ്...

Read More >>
Top Stories